2013, ജൂലൈ 15, തിങ്കളാഴ്‌ച


ശ്രീ കളരിവാതുക്കൽ  ഭഗവതിക്ഷേത്രം 


ഇടവം പത്തിന് പെരുംകളിയാട്ടം
റൂട്ട് :കണ്ണൂരിൽ  നിന്ന് എട്ടുകിമി തെക്ക്(വളപട്ടണം  ടോൾ ജങ്ങ്ഷനിൽ നിന്ന് കിരിയാട്  റോഡിൽ )
പരശുരാമൻ പ്രതിഷ്ഠിച്ചുഎന്ന് പറയപ്പെടുന്നു പണ്ട് വടക്കേഇല്ലത്തിന്റെതായിരുന്നു.ചിറക്കൽരാജവംശത്തിനു നൽകേണ്ടി വന്നു. പ്രതാപകാലത്ത് 1.8ലക്ഷം സേർ നെല്ല് സ്വന്തമായുംരണ്ടുലക്ഷം സേർ നെല്ല് പാട്ടമായും കിട്ടാറുണ്ടായിരുന്നുഇപ്പോൾ മൂന്നു ഏക്രസ്ഥലമുണ്ട് 
  

ആയിരം നായന്മാരുടെയും നാലു നമ്പൂതിരിമാരുടെയും കളരി ദേവതയായിരുന്നു. പിന്നീട്  ചിറക്കൽ രാജ വംശത്തിന്റെ പരദേവതയായി ഇവിടത്തെ  പ്രതിഷ്ഠ  രുരുജിത്തവിധാനത്തിലുള്ള ഭദ്രകാളിയാന്നു 


ദർശനസമയംരാവിലെ അഞ്ചുമണിമുതൽ ഉച്ചവരെ 
വൈകുന്നേരം ആറുമുതൽ എട്ടുവരെ വരെ
ശക്തിപൂജ വൈകുന്നേരം ആറുമണിക്കും,അത്താഴപൂജ രാത്രി എട്ടു മണിക്കും 
വൃശ്ചികത്തിൽ എല്ലാ തിങ്കളും ശിവനു പ്രദോഷ പൂജ ഗണപതിക്ക്‌ വിനായകചതുർ ത്തിക്ക് ഗണപതിഹോമം 

മുഖ്യ വഴിപാടുകൾ പുഷ്പാഞ്ജലി ,കൂട്ടുപായസം ശക്തി പൂജ നിറമാല 
                                             വലിയ പൂജ 



                                                       എല്ലാ ദിവസവും രാവിലെഖഡ്ഗം
സപ്തമാതൃ ക്കളുടെ മണ്ഡപത്തിൽ  കൊണ്ടു വെക്കുകയും ശക്തിപൂജക്ക് ശേഷം തിരിച്ചു കൊണ്ടു വെക്കുകയും ചെയ്യുന്നു 
ഉത്സവം  മീനത്തിൽ കാർത്തികക്ക് തുടങ്ങി ഒൻപതുദിവസംപൂരോൽ സവം പുല്ലാഞ്ഞിപൂക്കൾ  കൊണ്ടുള്ള പൂക്കളം സവിശേഷതയാന്നു ഉത്സവനാളുകളിൽ  ഉത്സവ വിഗ്രഹം വളപട്ടണം കോട്ട വരെ കൊണ്ടു പോകുന്നു ഏഴാം ദിവസം ശിവേ ശ്വരം,കടലായിക്ഷേത്രങ്ങളിലുംപൂരദിവസം ചിറക്കൽ  ചിറയിൽ പൂരംകുളി അവസാനദിവസം രാവിലെ മൂന്നു മണിക്ക് ഘോഷത്തോടെ വിഗ്രഹം വെടിക്കെട്ട്‌ തറയിൽ എത്തിക്കുന്നു വെടിക്കെട്ടിന്നു ശേഷം വിഗ്രഹം തിരിച്ചു       ശ്രീകോവിലിൽ എത്തിക്കുന്നു.
നവരാത്രി,പാട്ടുത്സവം ശിവരാത്രി,വിഷുവിളക്ക്,എന്നിവയും പ്രധാനം 
ഇടവപ്പത്തിന്നു പെരുംകളിയാട്ടം 
ഭഗവതിയുടെ തിരുമുടി പണി തീർന്നപ്പോൾ
1o-6-14(theyyam photos courtesy Kanjirodpulidaivamkaavu)

വടക്കേ മലബാറിലെ  (കൊല്ലവർഷം )  അവസാന തെയ്യം 
നിറപുത്തരി കർക്കടകത്തിൽ 
ബലിക്കൽപ്പുരയുടെ മച്ചിൽ അഷ്ട ദിക് പാലകർ ,മഹിഷാസുര വധം ,ഗണപതി ,ദേവീപുരാണ ത്തിലെ രംഗങ്ങൾ ,വീരഭദ്രൻ എന്നിവ കാണാം ,
സപ്ത മാതൃക്കളുടെ പുറം ചുമരിൽ  ചിത്രങ്ങളുണ്ട് 

തന്ത്രിമാർ  കാട്ടുമാടം ഇല്ലത്തെ 2 താവഴികളിൽ നിന്നും ഓരോ ആൾ .ശാന്തിക്കാർ പിടാരർ മാരാണ് (മൂസ്സ ത്‌ )ഇവർ  പുറപ്പെടാ ശാന്തികളാണ്‌ .(ആ കാലഘട്ടത്തിൽ അവിടെ തന്നെ താമസിക്കണം ബ്രമാചര്യം അനുഷ്ടിക്കണം )